ജെഎന്‍യുവില്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായത് എബിവിപി നേതാവെന്നത് വ്യാജ പ്രചരണം. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ബലാത്സംഗക്കേസില്‍ എബിവിപി നേതാവ് പിടിയിലായി എന്ന് വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ രാഘവേന്ദ്ര മിശ്ര എന്നയാള്‍ എബിവിപി പ്രവര്‍ത്തകനല്ലെന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ ജെഎന്‍യു തെരഞ്ഞെടുപ്പില്‍ ഇയാള്‍ എബിവിപിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മിശ്ര മത്സരിക്കുന്നതിന്റെ വാര്‍ത്ത ഫ്‌ലിപ്പിംഗുകള്‍ ഉള്‍പ്പടെ പുറത്ത് വന്നിട്ടുണ്ട്. എബിവിപി വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മിശ്രയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചത് ഇടത് യൂണിയനുകള്‍ ആണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
കാവി ധരിച്ച മിശ്ര യോഗി ആദിത്യനാഥിന്റെ അനുയായി എന്ന നിലയിലാണ് മനോരമ പോലുള്ള മാധ്യമങ്ങള്‍ വാര്‍ത്ത ചെയ്തത്. എന്നാല്‍ എബിവിപിയേയും ബിജെപിയേയും കരിവാരിതേക്കാനുള്ള മാധ്യമ അല്‍പത്തരമാണ് ഇത്തരം പ്രചരണത്തിന് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയ ആരോപണം. ജെഎന്‍യുവിലെ സമരങ്ങള്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം മറയ്ക്കാന്‍ ഇടതന്മാര്‍ക്ക് മാധ്യമസഹായം എന്നാണ് പരിഹാസം.









