( പെന്‍ഡ്രൈവ് ) നന്ദികേശന്
കേരളത്തില്‍ തങ്ങളാല്‍ കൊല്ലപ്പെടുകയും അംഗഭംഗം സംഭവിക്കുകയും ചെയ്ത ഇതര പ്രസ്ഥാനക്കാരോട് ബി.ജെ.പിയും മാപ്പുപറയുകയും കുറ്റം ഏറ്റുപറയുകയും മേലില്‍ തങ്ങള്‍ വീശുന്ന വാളില്‍ കുരുങ്ങി ഒരു ജീവന് പോലും ഈ മണ്ണില്‍നിന്ന് വിണ്ണിലേയ്ക്ക് പോകുകയില്ല എന്നൊരു ഉറപ്പ് സ്വയമോ അല്ലെങ്കില്‍ സമൂഹത്തിനോ നല്‍കുകയും ചെയ്ത ശേഷമായിരുന്നു ഈ പ്രദര്‍ശനമെങ്കില്‍ അതില്‍ ആത്മാര്തതയും സത്യസന്ധതയുടെയും ചിത്രം കൂടി കാണികള്‍ക്ക് ഗോചരമായേനെ..!! സ്വയം ശുദ്ധീകരിച്ചു കൊണ്ട് സമൂഹത്തിനു സന്ദേശം നല്കുവാനുള്ള പ്രസ്ഥാനത്തിന്റെ ശ്രമമായി സമൂഹം ഇതിനെ വീക്ഷിക്കുമായിരുന്നു..!!
വന്നു വന്ന് ഇപ്പോള്‍ പിണറായി സഖാവ് ഉമ്മന്‍ചാണ്ടിയെ അനുകരിച്ചു തുടങ്ങിയോ എന്നൊരു സംശയം..!! അങ്ങനെയൊരു മാനസികാവസ്ഥ ആളുകളിലുണ്ടാകും എന്ന് ഏതോ ഒരു മന:ശ്ശാസ്ത്ര ലേഖനത്തില്‍ പണ്ട് വായിച്ചിട്ടുണ്ട്..!! ആരെയാണോ നമ്മള് ഏറ്റവും അധികം എതിര്‍ക്കുകയും ശത്രുവായി കാണുകയും ചെയ്യുന്നത്, അവരുടെ സ്വഭാവശൈലികള്‍ ക്രമേണ നമ്മളറിയാതെ തന്നെ നമ്മളിലേയ്ക്ക് വന്നു ചേരുമത്രേ..!! അതായത് ഒരാളെ വല്ലാതെ എതിര്‍ക്കുകയോ ആരാധിക്കുകയോ ചെയ്യുമ്പോള്‍ മനസ്സ് അയാളെ നമ്മുടെ മനസ്സില്‍ രേഖപ്പെടുത്തുന്നത് ഒരേ തരത്തിലുള്ള ചിഹ്നങ്ങള്‍ ഉപയോഗിച്ചായിരിക്കും..!! ഈ സിദ്ധാന്തം വച്ചു നോക്കിയാല്‍ പിണറായി വിജയന് കുറേശ്ശെ ഉമ്മന്‍ചാണ്ടി ആയി വരുന്നു എന്ന് വേണം കാണാന്‍..!!
ബി.ജെ.പിയുമായി ബാന്ധവത്തിനു തയ്യാറെടുക്കുന്ന എസ്.എന്‍.ഡി.പിയ്ക്ക് മറുപടി നല്‍കിക്കൊണ്ട് സഖാവ് ദേശാഭിമാനിയില്‍ എഴുതിവിട്ട ലേഖനം കേരളത്തിലെ അവശിഷ്ടസഖാക്കളെ ആവേശത്തേരിലേറ്റി ഒന്നുരണ്ടു റൌണ്ട് ലോകം ചുറ്റിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു..!! സഖാക്കള്‍ക്കു മാത്രമല്ല, കേരളത്തിലെ നല്ലൊരു ശതമാനം നിഷ്പക്ഷവാദികള്ക്കും മേല്‍പ്പറഞ്ഞ ലേഖനത്തെ വല്ലാതെ അങ്ങോട്ട് ഇഷ്ടപ്പെട്ടു..!! നാലുവോട്ടിനു വേണ്ടി സമുദായസംഘടനകളുടെ തിണ്ണ നിരങ്ങാന്‍ സി.പി.എമ്മിനെ കിട്ടില്ല..!! ആഹ്ഹ്..!! ആദര്‍ശശുദ്ധിയും വില്പവവീര്യവും ചേരുംപടി ചേര്‍ത്ത് സമഞ്ജസമായി സമന്വയിപ്പിച്ച വേറെ ഒരു വരി ഈ അടുത്തകാലത്ത് ഒരു രാഷ്ട്രീയകക്ഷിയും നേതാവും ഉരുവിട്ടിട്ടില്ല…!! കേരളത്തിലെ സമുദായങ്ങളെ വിഴുങ്ങുവാനുള്ള ആര്.എസ്.എസ്ബി.ജെ.പി അച്ചുതണ്ടിന്റെ ശ്രമവും അതിനെതിരെ എന്‍.എസ്.എസ് എടുത്ത ധീരനിലപാടിന്റെ സാമൂഹികപ്രാധാന്യവും ഒക്കെ ഈ ലേഖനത്തിലും അതോടനുബന്ധിച്ചു നടന്ന ചര്ച്ചാപ്രസ്താവനാ മഹാമഹങ്ങളിലുമായി പലവുരു കേള്‍ക്കുവാനുള്ള ഭാഗ്യം നാട്ടുകാര്‍ക്ക് ഉണ്ടായി..!! രഹസ്യകൂട്ടുകെട്ടും അന്തിച്ചര്‍ച്ചകളും ഉണ്ടാക്കിയെടുക്കുന്ന അടവുനയങ്ങളില്‍ നിന്ന് പാര്‍ട്ടി കരകയറുകയാണ് എന്ന് കുറെ സഖാക്കള്‍ ആശ്വസിച്ചു..!!!
പക്ഷെ ഈ പറഞ്ഞതൊന്നുമല്ല സഖാവ് പറഞ്ഞതിന്റെ അര്‍ത്ഥം എന്ന് ഇപ്പോഴാ മനസ്സിലായത്..!! വേറൊന്നുമല്ല, ഈ വരുന്ന തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടിന്റെ ഭാഗമായി കാന്തപുരം എ.പി വിഭാഗവുമായി യോജിച്ച് നീങ്ങാന്‍ പാര്‍ട്ടി തയ്യാറെടുക്കുന്നുവത്രേ..!! കാന്തപുരംജി ആണെങ്കില്‍ മുസ്ലിംലീഗിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനെയും കൂട്ടുപിടിക്കാം എന്ന പഴയ ഇ.എം.എസ് ലൈനില്‍ എത്തി നില്‍ക്കുകയാണ്..!!! ഇതിന്റെ മുന്നോടിയായി പൂര്‍വാശ്രമത്തില്‍ ലീഗുകാരായിരുന്ന ജലീല്‍ സഖാവും പി.ടി.എ റഹിം സഖാവും സന്ദേശവാഹകരായി കാന്തപുരത്തിന്റെ അരമനയില്‍ ചെന്നുകഴിഞ്ഞു..!! തിണ്ണ നിരങ്ങരുത് എന്ന കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നത് കൊണ്ട് തിണ്ണ ചവിട്ടാതെ വടികുത്തിച്ചാടിയാണ് ഈ സഖാക്കള്‍ അരമനയിലെയ്ക്ക് കയറിയത് എന്നാണ് ദൃസ്സാക്ഷികള്‍ പറയുന്നത്..!! ഇതനുസരിച്ച് തദ്ദേശതെരഞ്ഞെടുപ്പില്‍ എ.പി-സി.പി.എം രഹസ്യ സഖ്യം ഉണ്ടാകും എന്നത്രേ സൂചന…!! എ.പി കാന്തപുരവും ഇ.പി ജയരാജനും ഒരുവേദിയില്‍ ഒന്നിച്ചൊന്നായിനിന്ന് വിപ്ലവഗീതികള്‍ ഉറക്കെയുരുവിടുന്ന ആ ഒരു പുലരി..!! അത് വരാന്‍ പോകുന്നു സഖാക്കളേ..!!
സാമുദായികസംഘടനകളുമായി യാതൊരു ബന്ധവും ഞങ്ങള്‍ക്ക് ഉണ്ടാകില്ല എന്ന് പറഞ്ഞതിന്റെ പിറ്റേദിവസം തന്നെ മോയ്ല്യാരുടെ പൊരേലേയ്ക്ക് സംബന്ധം പേശാന്‍ കുട്ട്യോളെ അയച്ച ആ ആര്‍ജവം കണ്ടപ്പോഴാണ് സഖാവ് പിണറായി ഉമ്മന്‍ചാണ്ടിയ്ക്ക് പഠിക്കുകയാണോ എന്ന സംശയം ഉണ്ടായത്..!! അദ്ദേഹം ഇങ്ങനെയാണ്…!! ഒരു വാക്ക് പറഞ്ഞാല്‍ അത് വാക്കായിരിക്കും; പ്രവൃത്തി വേറെയായിരിക്കും എന്ന് മാത്രം..!! ആദ്യം ഭരണം കിട്ടിയ 2005 ല്‍ കുഞ്ഞാലിക്കുട്ടിയെ റെജീന ബാധിച്ചപ്പോള്‍ ‘നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകും’ എന്ന് പറഞ്ഞതിന്റെ തൊട്ടുപിറ്റേ ദിവസം കുഞ്ഞാപ്പയ്ക്ക് സര്‍വ പിന്തുണയും കൊടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു..!! പിന്നെ 2011 ല്‍ ഭരണം കിട്ടിയ ശേഷം, ‘പങ്കാളിത്ത പെന്ഷന് സര്‍ക്കാരിന്റെ ആലോചനയിലില്ല എന്ന് പ്രസ്താവിച്ച് മൈക്കിന്റെ മുന്നില്‍ നിന്നും എഴുന്നേല്‍ക്കുന്നതിനു മുന്‍പേ ഇത് ഈ കുന്ത്രാണ്ടം സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി..!! സോളാര്‍ കേസില്‍ സരിതയെ അറിയില്ല എന്ന് പറഞ്ഞ അടുത്ത ദിവസം മുഖ്യനും സരിതയും ചിരിച്ചുകൊണ്ട് നില്ക്കുന്ന ഫോട്ടോ നാട്ടുകാര്‍ കണ്ടു..!! ഉമ്മന്‍ചാണ്ടി നാളെ എന്ത് ചെയ്യും എന്നറിയണം എങ്കില്‍ ഇന്ന് അദ്ദേഹം പറയുന്നത് ശ്രദ്ധിക്കണം എന്നാണു ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയവര്‍ പറയുന്നത്..!! ഇന്ന് ഇല്ല എന്ന് പറയുന്നത് നാളെ ഉണ്ടാകും; ഇന്ന് ഉണ്ട് എന്ന് പറയുന്നത് നാളെ ഉണ്ടാകുകയേയില്ല..!! അങ്ങനെയൊരു ഉന്നതദാര്ശനിക തലത്തിലാണ് മുഖ്യന്റെ പോക്ക്..!! ലക്ഷണം കണ്ടിട്ട് പിണറായി സഖാവും സമീപഭാവിയില്‍ത്തന്നെ മുടിവെട്ടിയ ഉമ്മന്‍ചാണ്ടി ആകുന്ന ലക്ഷണമാണ്..!! കണ്ണടയും മുന്‍പ് അതുകൂടി കാണണമല്ലോ വിപ്ലവപിതൃക്കളേ..!!
ഡല്‍ഹിയില്‍ ഒരു ഫോട്ടോ പ്രദര്‍ശനം നടന്നു..!! നടത്തിയത് രാജ്യം ഭരിക്കുന്ന കക്ഷി ബി.ജെ.പിയാണ്..!! കേരളത്തിലെ സി.പി.എം നടത്തിയ അക്രമരാഷ്ട്രീയ കൊലപാതങ്ങളില്‍ ഇരയായിത്തീര്‍ന്ന, അഥവാ ബലിദാനികളായ ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ചിത്രവും വിശദാംശങ്ങളും പ്രദര്‍ശിപ്പിച്ച് കേരളത്തിലെ സി.പി.എം ഫാസിസ്റ്റ് രാഷ്ട്രീയം ദേശീയസമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കുക എന്നതായിരുന്നുവത്രേ പ്രസ്തുത പ്രദര്‍ശനത്തിനു പ്രസ്ഥാനത്തെ പ്രേരിപ്പിച്ച ചേതോവികാരം…!!!
വളരെ ഉദാത്തം തന്നെ ഈ ചിന്ത..!! അക്രമം ഇല്ലായ്മ ചെയ്യുക എന്ന ഏകോദ്ദിഷ്ടയജ്ഞം ആണ് ഇത് എങ്കില്‍ മഹത്തരം തന്നെ..!! പക്ഷെ അങ്ങനെ ഒരു യജ്ഞത്തിനു ഇറങ്ങിപ്പുറപ്പെടും മുന്‍പ് യാജ്ഞികന് പാലിയ്ക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ നിരവധി നിയമകര്മങ്ങള് ഉണ്ട്..!! യജ്ഞം ആരംഭിക്കുന്നതിനു മുന്‍പായി യജമാനന്, അഥവാ യാജ്ഞികന്, താന്‍ ജീവിതത്തില്‍ ഇതുവരെ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ പാപങ്ങള്‍ക്കും അതിന്റെ ഭോക്താക്കളോട് മാപ്പുപറഞ്ഞു പ്രായാശ്ചിത്തം ചെയ്ത ശേഷമേ യജ്ഞശാലയില്‍ പ്രവേശിക്കാവൂ എന്നതാണ് നിയമം..!! ഇതനുസരിച്ച് കേരളത്തില്‍ തങ്ങളാല്‍ കൊല്ലപ്പെടുകയും അംഗഭംഗം സംഭവിക്കുകയും ചെയ്ത ഇതര പ്രസ്ഥാനക്കാരോട് ബി.ജെ.പിയും മാപ്പുപറയുകയും കുറ്റം ഏറ്റുപറയുകയും മേലില്‍ തങ്ങള്‍ വീശുന്ന വാളില്‍ കുരുങ്ങി ഒരു ജീവന് പോലും ഈ മണ്ണില്‍നിന്ന് വിണ്ണിലേയ്ക്ക് പോകുകയില്ല എന്നൊരു ഉറപ്പ് സ്വയമോ അല്ലെങ്കില്‍ സമൂഹത്തിനോ നല്‍കുകയും ചെയ്ത ശേഷമായിരുന്നു ഈ പ്രദര്‍ശനമെങ്കില്‍ അതില്‍ ആത്മാര്തതയും സത്യസന്ധതയുടെയും ചിത്രം കൂടി കാണികള്‍ക്ക് ഗോചരമായേനെ..!! സ്വയം ശുദ്ധീകരിച്ചു കൊണ്ട് സമൂഹത്തിനു സന്ദേശം നല്കുവാനുള്ള പ്രസ്ഥാനത്തിന്റെ ശ്രമമായി സമൂഹം ഇതിനെ വീക്ഷിക്കുമായിരുന്നു..!! ഇതില്‍ പക്ഷെ അത്തരമൊരു സദുദ്ദേശം വായിച്ചെടുക്കുവാന്‍ അന്ധരായ അണികള്‍ക്ക് പോലും സാധിച്ചേക്കില്ല..!! അക്രമരാഹിത്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും കക്ഷിയും പ്രസ്ഥാനവും ആദ്യം ചെയ്യേണ്ടത് സ്വയം അക്രമം വെടിയുക എന്നതാണ്..!! ഇതര പ്രസ്ഥാനങ്ങളെ ആശയം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും എതിര്‍ത്ത് ഇല്ലാതാക്കുന്നതിന്റെ മാതൃക ബി.ജെ.പി മുന്നോട്ടുവന്നു കാണിച്ചു കൊടുത്താല്‍ ഭാവിയില്‍ ഇങ്ങനെയൊരു പ്രദര്‍ശനം നടത്തേണ്ടി വരില്ല എന്നുറപ്പ്..!! അതില്ലാതെ എതിരാളിയുടെ തല്ലിനെ പ്രതിരോധിക്കാന്‍ വേണ്ടി അഹിംസാ മന്ത്രം ഉരുവിടുന്നതിലെ അര്‍ത്ഥരാഹിത്യം സമൂഹം മനസ്സിലാക്കുകയും മനസ്സിലാക്കിത്തരികയും ചെയ്യും..!!
കേരളത്തില്‍ അടുത്തിടെ നടന്ന പല അക്രമസംഭവങ്ങളിലും ബി.ജെ.പിയുടെ സാന്നിധ്യം ഉണ്ട്..!! തൃശ്ശൂരില്‍ ബി.ജെ.പി വിട്ട് ജനതാദളില്‍ ചേര്‍ന്ന യുവാവിനെ സംഘം ചേര്‍ന്ന് ഇല്ലാതാക്കിയ സംഭവം ടി.പി വധത്തോട് കിടപിടിക്കുന്നതാണ്..!! പാലക്കാട് ക്വാറി മാഫിയയുടെ പക്ഷം ചേര്‍ന്ന് പ്രതിഷേധസമരക്കാരെ ആക്രമിക്കാനും നേതൃത്വം നല്‍കിയത് ഈ പ്രസ്ഥാനത്തിന്റെ പ്രാദേശിക വക്താക്കളാണ്..!! കേന്ദ്രഭരണം ലഭിച്ചശേഷം ആര്.എസ്.എസ്സുകാരായി മാറിയ ചില പുത്തന്‍കൂറ്റുകാരുടെ ഉദ്ദേശം ഈ പ്രസ്ഥാനത്തിന്റെ ലേബലില്‍ അവരുടെ പ്രാദേശികസ്വകാര്യ പ്രശ്നങ്ങള്‍ തീര്‍ക്കുക എന്നതാണ്…!!! ‘1500 പേര് സി.പി.എം വിട്ട് ബി.ജെ.പിയിലേയ്ക്ക്’ എന്ന് നോട്ടീസടിച്ച് പരിപാടി സംഘടിപ്പിച്ച് പ്രസ്ഥാനത്തിലേയ്ക്ക് ആളെക്കൂട്ടുന്നവര്, ഈ വരുന്നവര്‍ എന്ത് ഉദ്ദേശത്തിലാണ് വരുന്നത് എന്നും ഇവര്‍ക്ക് മറ്റു ലക്ഷ്യങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ടോ..??!! ഇങ്ങനെ കാറ്റിനനുസരിച്ച് പായകെട്ടുന്നവരുടെ ആത്മാര്‍ഥതയും പാര്‍ട്ടി ബോധവും ആരാണ് അളന്നു തിട്ടപ്പെടുത്തുന്നത്..??!! ഇതൊന്നും ചെയ്യാതെ മറ്റുപ്രസ്ഥാനങ്ങളുടെ കുറ്റം മാത്രം തിരയുന്ന പ്രവര്‍ത്തനം അപഹാസ്യതയുടെ പുത്തന്‍ തലങ്ങളിലേയ്ക്ക് കൊണ്ടെത്തിക്കും എന്നല്ലാതെ മറ്റൊരു ഗുണവും ചെയ്തേക്കില്ല..!!
വാടിക്കല്‍ രാമകൃഷ്ണന് എന്ന ആദ്യ ബലിദാനിയുടെ സ്മരണയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ആദ്യം ചെയ്യേണ്ടത് ഇനിയൊരു ബലിദാനി (രക്തസാക്ഷി) തങ്ങള്‍ മൂലം ഉണ്ടാകില്ല എന്ന പ്രതിജ്ഞയാണ്..!!! അതിനുശേഷമാകാം ഫോട്ടോ പ്രദര്‍ശനത്തിനു ടിക്കറ്റ് കൊടുക്കല്‍..!!
Discussion about this post