ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐ പുതിയ ഭീകരഗ്രൂപ്പിന് രൂപം നല്‍കിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോര്‍ട്ട്. തീവ്രവാദ ഗ്രൂപ്പിന് ‘ഗസ്നവി ഫോഴ്സ്’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.
ജയ്ഷ്-ഇ-മുഹമ്മദിന്റെ നേതൃത്വത്തില്‍ ലഷ്കര്‍-ഇ-തായ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അന്‍സാര്‍ ഗസ്വത്-ഉല്-ഹിന്ദ് എന്നീ ഭീകരസംഘടനയില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. പുല്‍വാമ പോലുള്ള ഐഇഡി സ്ഫോടനങ്ങള്‍ കശ്മീരില്‍ നടത്താന്‍ ഈ ഭീകരസംഘം പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ സേനയെ ആണ് സംഘം പ്രത്യേകമായി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരകരായ ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടനയ്ക്ക് രൂപം കൊടുത്തതും ഐഎസ്ഐ തന്നെയാണ്.
Discussion about this post