ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ ഇന്ത്യയുടെ ഏറെ കാത്തിരിക്കുന്ന എക്‌സ് -ട്രയൽ എസ്‌യുവിയുടെ ആദ്യ ടീസർ പുറത്തിറക്കി. വൈകാതെ തന്നെ നിസാൻ എക്‌സ് – ട്രെയിൽ എസ്‌യുവി ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. സിബിയു റൂട്ട് വഴി കമ്പനി ഇന്ത്യയിലേക്ക് ഈ മോഡലിനെ കൊണ്ടു വരും. ജീപ്പ് കോംപസ്, ഹ്യൂണ്ടായ് ടാക്‌സൺ, സ്‌കോഡ കോഡിയാക്, ഫോക്‌സ്വാഗൺ ട്വിഗാൻ, സിഗ്രോയൻ സി 5 എയർ എയർ എയർക്രോസ് എന്നീ മുൻനിര വാഹനബ്രാൻഡുകൾക്ക് വെല്ലുവിളിയാകും എക്‌സ് -ട്രയൽ എസ്‌യുവി.
എസ്‌യുവിയുടെ ഫ്രണ്ട് വി മോഷൻ ഗ്രിൽ, പുതിയ 2 ഡി നിസാൻ ബാഡ്ജ്, ഹെഡ്‌ലാമ്പുകൾ, സ്പ്ലിറ്റ് പാറ്റേണുകൾ, എൽഇഡി ഡിആർഎല്ലുകൾ, ക്ലാംഷെൽ ബോണറ്റ് എനനിവയാണ് ഇപ്പോഴിറങ്ങിയിരിക്കുന്ന ടീസറിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. പുതിയ 19 ഇഞ്ച് അലോയ് വീലുകളുമായാണ് എസ്‌യുവി എത്തുന്നത്. യഥാക്രമം 4680 എംഎം, 2065 എംഎം, 1725 എംഎം എന്നിങ്ങനെയാണ് പുതിയ എസ്‌യുവിയുടെ നീളവും ഉയരവും വീതിയും. 2705 എംഎം വീൽബേസും ഇതിനുണ്ട്.
നിസ്സാൻ കണക്ട് ടെലിമാറ്റിക്‌സ്, 360 ഡിഗ്രി ക്യാമറ, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, ഗൂഗിൾ അധിഷ്ഠിത സോഫ്റ്റ്വെയർ, ഇന്റഗ്രേറ്റഡ് ഗൂഗിൾ സ്യൂട്ട് ആപ്ലിക്കേഷനുകൾ എന്നിവയാണ് ഇന്ത്യയിലേക്കെത്തുന്ന പുതിയ എസ്‌യുവിയുടെ പ്രത്യേകത.
ഇതിന്റെ എഞ്ചിൻ സ്‌പെസിഫിക്കേഷനുകൾ ഒന്നും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു 1.5 എൽ, 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനിലാണ് എക്‌സ് – ട്രെയിൽ വാഗദാനം ചെയ്യുന്നതെന്നാണ് വിവരം.
Discussion about this post