മുംബൈ: വിപണിയില്‍ അസാധാരണമായ നേട്ടം നേടി ഐആര്‍സിടിസി ഓഹരിയുടെ കുതിപ്പ്. 320 രൂപയ്ക്ക് ഒക്ടോബര്‍ 14ന് ലിസ്റ്റ് ചെയ്ത ഓഹരിയുടെ വില അന്നുതന്നെ ഇരട്ടിയായി 644 രൂപയിലെത്തി. തുടര്‍ന്ന് 209 ശതമാനമാണ് ഓഹരി വിലയില്‍ വര്‍ധനവുണ്ടായത്. ചൊവാഴ്ച 2000 രൂപ നിലവാരത്തിലേയ്ക്കാണ് ഓഹരി വില ഉയര്‍ന്നത്.
വിപണിയില്‍ അസാധാരണമായ നേട്ടമാണ് ഐആര്‍സിടിസി നേടിയത്. വിപണി 800 പോയന്റ് താഴ്ന്നപ്പോഴും ഐആര്‍സിടിസിയുടെ ഓഹരി വില കുതിച്ചു. 1923 രൂപയിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന്റെ ഒരെയോരു വില്പനക്കാരാണ് ഐആര്‍സിടിസി. രാജ്യത്തെ തീവണ്ടി യാത്രക്കാര്‍ക്കായി കാറ്ററിങ് സര്‍വീസും കുപ്പിവെള്ളവിതരണവും നടത്തുന്നുണ്ട്.
ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനി 205.80 കോടിയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞവര്‍ഷം ഈകാലയളവിനെ അപേക്ഷിച്ച് 179.65 ശതമാനമാണ് അറ്റാദായത്തിലെ വര്‍ധന.
Discussion about this post