പോലീസുകാരെ ആക്രമിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷ്.”ഡൽഹിയിൽ പൊലീസ് എന്താണോ ചെയ്തത്, അത് പൂർണമായും ശരിയാണ്. പോലീസുകാർക്ക് നേരെ വെടിവയ്ക്കുന്നവർക്കും കല്ലെറിയുന്നവർക്കും അവർ തിരിച്ച് ചായ കൊടുക്കണോ..? കർശനമായ നിലപാടാണ് അവരെടുക്കേണ്ടത്.” എന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്.പ്രതിഷേധക്കാർക്ക് ധനസഹായം വരുന്ന മാർഗങ്ങൾ ഏതൊക്കെയാണെന്ന് ഉടൻ തന്നെ പുറത്തുവരുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഡൽഹി പോലീസിലെ ഡി.സി.പി അടക്കം, പോലീസുകാർ ഉൾപ്പെടെ 250 പേർ ഡൽഹി കലാപങ്ങളിൽ ആക്രമിക്കപ്പെട്ട ഈ സാഹചര്യത്തിലാണ് ദിലീപ് ഘോഷിന്റെ പരാമർശം.രത്തൻ ലാൽ എന്നൊരു ഹെഡ്കോൺസ്റ്റബിൾ സംഘർഷത്തിൽ കൊല്ലപ്പെടുകയും ചെയ്തു.ഡൽഹി കലാപത്തിൽ,ഇതിനോടകം ഇരുപതു പേർക്ക് ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞു.
Discussion about this post