ഡൽഹിയിൽ നടന്ന കലാപത്തിൽ, ആംബെ എൻക്ലേവിലുള്ള ഒരു വീട് കലാപകാരികൾ കത്തിച്ചെന്ന ആക്ഷേപവുമായി ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാൻ. ജനക്കൂട്ടം വീടിന് തീ വയ്ക്കുന്ന വീഡിയോയും ഖാൻ ഷെയർ ചെയ്തു. പാവപ്പെട്ട ഒരു മനുഷ്യന്റെ വീട് കലാപകാരികൾ കത്തിക്കുന്നു എന്നു പറഞ്ഞായിരുന്നു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
എന്നാൽ, ആ സംഭവത്തിന്, ഡൽഹിയിൽ നടക്കുന്ന കലാപവുമായി യാതൊരു ബന്ധവുമില്ലെന്ന് അഗ്നിശമനസേന സ്ഥിരീകരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരത്തിന്റെ സിരാകേന്ദ്രമായ ഷഹീൻ ബാഗ്, ഖാൻ വിജയിച്ച ഓഖ്ല മണ്ഡലത്തിലാണ്. ഇവിടെ കലാപത്തിന് ആഹ്വാനം ചെയ്തതിന് ഡിസംബറിൽ ഡൽഹി പോലീസ് ഖാന്റെ പേരിൽ കേസെടുത്തിരുന്നു.
Discussion about this post