ഡൽഹി കലാപത്തെ വിമർശിച്ച് ട്വീറ്റ് ചെയ്ത് ഇറാൻ വിദേശകാര്യ മന്ത്രി. ഇന്ത്യയിൽ നടക്കുന്നത് മുസ്ലിങ്ങൾക്ക് നേരെയുള്ള സംഘടിതമായ ആക്രമണമാണെന്ന് ആരോപിച്ചാണ് ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സാരിഫ് ട്വീറ്റ് ചെയ്തത്.സംഭവത്തിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു.
കാര്യങ്ങൾ വളച്ചൊടിച്ചു കൊണ്ടുള്ള ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് സാരിഫിന്റെ ട്വിറ്റർ പരാമർശത്തിന് പുറകെ, ഇന്ത്യ ഇറാന്റെ അംബാസിഡർ അലി ചെഗെനിയെ വിളിച്ചുവരുത്തുകയും, സംഭവത്തിൽ പ്രതിഷേധം അറിയിക്കുകയുമായിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ അഭിപ്രായ പ്രകടനം നടത്തിയതിലുള്ള താൽപര്യക്കുറവും ഇന്ത്യ, ഇറാൻ അംബാസിഡറെ അറിയിച്ചു.
Discussion about this post