തൃശൂര്‍: ചാവക്കാട്ട് എ ഗ്രൂപ്പുകാരനായ കോണ്‍ഗ്രസ് പ്രവര്ത്തകന് ഹനീഫ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ മുന്‍ ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഗോപപ്രതാപന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. തനിക്കെതിരായ നടപടി ധിക്കാരപരമാണെന്ന് ഗോപപ്രതാപന്. നടപടി എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്നും ഗോപപ്രതാപന് ആവശ്യപ്പെട്ടു.
സുധീരന് തന്നോട് മുന്‍വൈരാഗ്യമുണ്ട്. 2009 ല്‍ സുധീരന് തൃശൂരില്‍ മത്സരിക്കുന്നതിനെ എതിര്‍ത്തതാണ് വൈരാഗ്യത്തിന് കാരണം. കെ.പി.സി.സി ഉപസമിതി നടത്തിയ തെളിവെടുപ്പ് വെറും പ്രഹസനമാണ്. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഡി.സി.സി പ്രസിഡന്റ് ഒ അബ്ദുറഹ്മാന്കുട്ടിയാണ്. ജില്ലയിലെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയ ഡി.സി.സി പ്രസിഡന്റ് രാജിവെക്കണമെന്നും ഗോപപ്രതാപന് ആവശ്യപ്പെട്ടു.
Discussion about this post