ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എയ്ക്കു കൊറോണ സ്ഥിരീകരിച്ചു. കരോള്‍ ബാഗ് മണ്ഡലത്തിലെ എംഎല്‍എ വിശേഷ് രവിക്കാണ് രോഗം സ്ഥിരീകരിച്ചത്.
എംഎല്‍എയുടെ സഹോദരനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. അതേസമയം എംഎല്എയ്എക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംഎല്‍എ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഡല്‍ഹിയില്‍ കൊറോണ സ്ഥിരീകരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് വിശേഷ്.
Discussion about this post