തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി 500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് പത്രകുറിപ്പ് ഇറക്കി സംസ്ഥാന സർക്കാർ. സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന പുറത്തിറക്കുന്ന ‘കേരള കോളിംഗ്’ ഇംഗ്ലിഷ് മാസികയ്ക്ക് നല്കിയ ലേഖനത്തിനുള്ള പ്രതിഫലമാണ് സംഭാവനയായി നല്‍കിയത്.
ഇത് മഹാ സംഭവമായി ഇന്നലെ സര്‍ക്കാര്‍ പത്രകുറിപ്പ് ഇറക്കി. കൊറോണ നിയന്ത്രണത്തിനായി മികവുറ്റ പ്രവര്‍ത്തനമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയതെന്ന് രാജ്ദീപ് സര്‍ദേശായി ലേഖനത്തില്‍ പറയുന്നു.
Discussion about this post