ന്യൂഡൽഹി: രാഹുലിന്റെ എംപി സ്ഥാനം റദ്ദാക്കണമെന്നും വയനാട്ടിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്നും ആവശ്യപ്പെട്ട് സരിത.എസ്.നായർ നൽകിയ ഹർജി അഭിഭാഷകന്റെ അഭാവത്തെ തുടർന്ന് സുപ്രീം കോടതി മാറ്റിവെച്ചു. വീഡിയോ കോൺഫറൻസിലൂടെ വാദം ആരംഭിച്ചപ്പോൾ സരിതയുടെ അഭിഭാഷകന്റെ ദൃശ്യം ലഭ്യമായിരുന്നില്ല.ഇതേ തുടർന്നാണ് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് കേസ് മാറ്റി വെച്ചത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു.സോളാർ കേസിൽ സരിതക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നതിനെ തുടർന്നാണ് നാമനിർദ്ദേശ പത്രിക തള്ളിയത്.എന്നാൽ, പത്രിക തള്ളിയ നടപടിയിൽ വരണാധികാരിക്ക് പിഴവ് സംഭവിച്ചുവെന്നാണ് സരിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.ഹർജി പരിഗണിച്ചാൽ സുപ്രീംകോടതി രാഹുൽഗാന്ധിക്ക് നോട്ടീസ് അയച്ചേക്കും.
Discussion about this post