കോഴിക്കോട് : പ്രവാസി സംഘടനയായ നോർക്കയും ലോക കേരള സഭയും കോവിഡ് കാലത്ത് മലയാളികൾക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് കെ.സുരേന്ദ്രൻ.പ്രവാസികൾ മടങ്ങി വരാതിരിക്കാൻ കേരളസർക്കാർ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും കെ.സുരേന്ദ്രൻ വെളിപ്പെടുത്തി.
മടങ്ങിവരുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് പ്രായോഗികമായ നടപടിയല്ല.കോവിഡ് പോസിറ്റീവ് ആയാൽ രാജ്യത്തുനിന്ന് വിടാൻ സമ്മതിക്കില്ലെന്ന് പിണറായിക്ക് അറിയാം.ഇത്രയധികം കള്ളം പറയുന്ന മറ്റൊരു നേതാവ് കേരളത്തിലില്ല, ആരും വരാതിരിക്കാനുള്ള തന്ത്രമാണ് മുഖ്യമന്ത്രിയുടേതെന്നും സുരേന്ദ്രൻ ആരോപിച്ചു.
Discussion about this post