തിരുവന്തപുരം : 2020 എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു.തലസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് പ്രഖ്യാപനം നടത്തിയത്.98.82 ആണ് ഇപ്രാവശ്യത്തെ വിജയശതമാനം.കഴിഞ്ഞ വർഷം ഇത് 98.11 ആയിരുന്നു.പോയ വർഷത്തേക്കാൾ 0.71 വിജയ ശതമാനം അധികമാണ് ഇക്കുറി.
ഉന്നത വിദ്യാഭ്യസത്തിന് യോഗ്യത നേടിയവർ 4,17,101 പേരാണ്.മുഴുവൻ എ പ്ലസ് ലഭിച്ചവർ 41,906 പേരുണ്ട്.പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും അധികം വിജയശതമാനം. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയ്ക്കാണ്.
Discussion about this post