ഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്ത് നടപ്പാക്കിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. സ്‌കൂളുകളും, കോളേജുകളും ജൂലൈ 31 വരെ തുറക്കില്ല .കൂടുതല്‍ ഇളവുകളുമായി അണ്‍ലോക്ക്-2 നാളെ നിലവില്‍ വരും.
ഇതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. രോഗവ്യാപനം നിലവിലുള്ള കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് വൈകുന്നേരം 4 മണിക്ക് ഇക്കാര്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യും.
Discussion about this post