അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപിയില്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ ചുമതലയുള്ള നേതാവും മകനും വെടിയേറ്റു മരിച്ചു. ഇല്യാസ് ഖാന് പത്താനും മകന് ആസിഫുമാണു കൊല്ലപ്പെട്ടത്. ഇല്യാസിന്റെ മറ്റൊരു മകന് അക്ബറിനും ആക്രമികള്‍ നടത്തിയ വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. അഞ്ചുപേരടങ്ങുന്ന അക്രമിസംഘമാണ് ഇല്യാസിന്റെ വീട്ടില്‍ എത്തിയ ശേഷം വെടിവയ്പ്പ് നടത്തിയത്.
ബിസിനസ് മേഖലയിലുള്ള തര്‍ക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പോലീസ് അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഇല്യാസ് പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. ഗാന്ധിഗ്രാം പോലീസ് സംഭവത്തെക്കുറിച്ച് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post