തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർകൂടി കൊറോണ ബാധിച്ച് മരിച്ചു. കാസർഗോഡ്, കോഴിക്കോട്, കൊല്ലം സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 47 ആയി.
കാസർഗോഡ് അണങ്കൂർ സ്വദേശിനി ഖൈറുന്നീസ (48) ആണ് കൊറോണ ബാധിച്ച് ഇന്ന് മരിച്ച ഒരാൾ. കടുത്ത ന്യൂമോണിയയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ആയിരുന്നു ഇവർ.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി കോയ ആണ് മരിച്ച രണ്ടാമത്തെയാൾ. കാര്യമായ കൊറോണ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികിൽസയിലായിരുന്നു. തിങ്കളാഴ്ച്ചയാണ് കോയയ്ക്ക് കൊറോണ സ്ഥിരീകരിച്ചതും തുടർ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതും. ഇന്ന് പുലർച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല.
കൊല്ലത്ത് കുലശേഖരപുരം സ്വദേശി റഹിയാനത്ത് ആണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു.
Discussion about this post