തിരുവനന്തപുരം: ക്യാംപസില്‍ അച്ചടക്ക സമിതി വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. സമിതിയുടെ അനുമതിയില്ലാതെ യൂണിയന് പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും നിര്‍ദേശം. ആഭ്യന്തരമന്ത്രി വിളിച്ച യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്.
യൂണിയന് പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് പരതി ലഭിച്ചാല്‍ ക്യാംപസില്‍ പോലീസിന് അന്വേഷിക്കാം. പ്രിന്‍സിപ്പിലിന്റെ അനുമതിയില്ലാതെ തന്നെ പോലീസിന് പരിശോധന നടത്താം.പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്യാമെന്നും സര്‍ക്കാര്‍ മുന്നോട്ട് വച്ച് നിര്‍ദേശങ്ങളില്‍പെടുന്നു. സിഇടിയില്‍ ഓണാഘോഷത്തിനിടെ ക്യാംപസില്‍ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിലാണ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങള്‍.
Discussion about this post