പാറ്റ്ന: തെരഞ്ഞെടുപ്പു കോര്‍ കമ്മിറ്റിയില്‍പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി നേതൃത്വം തന്നെ തഴയുകയാണെന്ന ആരോപണവുമായി ബിജെപി എംപി ശത്രുഘന്‍ സിന്‍ഹ രംഗത്തെത്തി. പാറ്റ്ന സാഹെബില്നിന്നു റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച തന്നെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കമ്മിറ്റിയില്‍നിന്നും പോസ്റ്ററുകളില്‍നിന്നും ഒഴിവാക്കിയെന്ന് സിന്‍ഹ പറയുന്നു. തന്റെ ജനപ്രീതിയില്‍ ഭീതിയുള്ള ബിഹാറിലെ നേതാക്കളാണ് ഇതിനുപിന്നില്‍. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കാത്തതിനെതിരേ ട്വിറ്ററിലൂടെ നിരവധി തവണ പ്രതികരിച്ചിരുന്നുവെന്നും സിന്‍ഹ പറഞ്ഞു.
‘ബിഹാര്‍ മുഖ്യമന്ത്രിയാകാനില്ല. ദേശീയ രാഷ്ട്രീയത്തൊടൊപ്പം പ്രവര്ത്തിക്കാനാണിഷ്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും കണ്ടു സത്യം ബോധിപ്പിക്കുമെന്നും സിന്‍ഹ പറഞ്ഞു. ഇക്കഴിഞ്ഞ നാളില്‍ മുംബൈയില്‍ നടന്ന തന്റെ മകന്റെ വിവാഹ ആഘോഷ ചടങ്ങില്‍ മോദി പങ്കെടുത്തിരുന്നു. ജൂലൈ 25നു ബിഹാറില്‍ എത്തിയ മോദിയെ വരവേല്‍ക്കാന്‍ ശത്രുഘന്‍ സിന്‍ഹ പോയിരുന്നു. എന്നാല്‍, മോദി നേതൃത്വം വഹിച്ച മുസാഫര്‍പുര്‍, ഗയ, സഹസ്ര എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു റാലികളില്‍ സിന്‍ഹ പങ്കെടുത്തിരുന്നില്ല.
യാക്കൂബ് മേമനെ വധശിക്ഷയ്ക്കിരയാക്കിയ സംഭവത്തിലും, പാര്‍ലമെന്റില്‍ നിന്ന് എംപിമാരെ പുറത്താക്കിയ നടപടിയിലും സിന്‍ഹ പാര്‍ട്ി വിരുദ്ധ നിലപാട് സ്വീകരിച്ചത് വിവാദമായിരുന്നു.
Discussion about this post