കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഥേക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് നടി സുരഭി ലക്ഷ്മി. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല, അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് D.V സാത്തേ എന്നും സുരഭി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് D.V സാത്തേ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല.നാഷണൽ ഡിഫൻസ് അക്കാദമിയിലും എയർഫോഴ്സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ് എയർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എയർഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാർഡും അങ്ങ് കരസ്ഥമാക്കിയിരുന്നു.കോടി പ്രണാമങ്ങൾ ?
അപകടത്തിൽ മരിച്ച പ്രിയ സഹോദരങ്ങൾക്ക് പ്രണാമം, ഈ കൊവിഡ് സമയത്ത് അപകടത്തിൽ പെട്ടവരെ സഹായിച്ച, എല്ലാവരോടും സ്നേഹം…. അപകടത്തിൽ രക്ഷപ്പെട്ടവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിൽ ആവട്ടെ എന്ന പ്രാർത്ഥനയോടെ..
https://www.facebook.com/SurabhiLakshmiActress/posts/2753921388160804?__xts__%5B0%5D=68.ARDdJOpZ2aUnJ6HkZbCr_VrKwyx8mQdPsVJQZkf8biN-CxBGbcPAKDEJqyZIUFVb5w9W9-0GM1XXg9_kEq-PnmWvs79OR4RWB_RXUT34CZ6e54cNe93eZX7P6IEDWpJiubmWLKQGmY9UC9WOg0JH3HWtM-VVEs0J_zUsmb97jnObMGv6JAHRfqJjnM43DhLf4YqEeX2zaLoRZeXlEoRrUbD40kNxr0V55C2z8XMAgdxBPUGsmPX0Pl_c5oqighAf7rRZ3MRifFjf-2svg0U8p0Rom6lQVuROD8yTyEAUe66iUKFK3umAGrrcB_4u2uLgNtw_JA19_VrEcrrZoicuTX8uk5hT&__tn__=-R
Discussion about this post