ഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാജ്പേയിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി മോദി വാജ്പേയിയുടെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററിൽ പങ്കു വെച്ചു.
സ്വന്തം ശബ്ദത്തിലാണ് പ്രധാനമന്ത്രി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വാജ്പേയിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ”ഈ പുണ്യദിനത്തില്‍ അടല്‍ജിക്ക് പ്രണാമം. രാഷ്ട്ര പുരോഗതിയിൽ അദ്ദേഹം നടത്തിയ പ്രയത്നങ്ങള്‍ ഇന്ത്യ എപ്പോഴും ഓര്‍മ്മിക്കുന്നു”. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ”അടല്‍ ജിയുടെ ത്യാഗം ഈ രാജ്യം ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് രാജ്യം ആണവ ശക്തിയായി ഉയർന്നത്. രാഷ്ട്രീയ പ്രവര്ത്തകന്, പാര്‍ലമെന്റ് അംഗം, മന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളില്‍ അടൽജി അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചു.‘ നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
Tributes to beloved Atal Ji on his Punya Tithi. India will always remember his outstanding service and efforts towards our nation’s progress. pic.twitter.com/ZF0H3vEPVd
— Narendra Modi (@narendramodi) August 16, 2020
‘അടൽജിയുടെ പ്രസംഗങ്ങൾ എക്കലവും പ്രസക്തമാണ്. അദ്ദേഹത്തിന്റെ ജീവിതം പലകാര്യങ്ങളും വ്യക്തമാക്കി തരുന്നുണ്ട്. ഭാവിയില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ സംസാരത്തേക്കള്‍ അദ്ദേഹത്തിന്റെ നിശബ്ദതയാണ് കൂടുതൽ ശക്തമെന്ന് തോന്നും. പാർലമെന്റിലും അദ്ദേഹം മിതഭാഷിയായിരുന്നു. അദ്ദേഹത്തിന്റെ നിശബ്ദത പോലും അർത്ഥപൂർണ്ണമായിരുന്നു.‘ പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post