ഡല്‍ഹി: നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി വന്ദേഭാരത് ദൗത്യത്തില്‍ ടിക്കറ്റ് സൗകര്യം ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് സോളിസിറ്റര്‍ ജനറലിന് നിര്‍ദ്ദേശം നല്കി. നീറ്റ് പരീക്ഷക്ക് രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ക്വാറന്റീന് ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും സുപ്രീം കോടതി അറിയിച്ചു.
രാജ്യത്തിന് പുറത്ത് പരീക്ഷ കേന്ദ്രം വേണമെന്ന ആവശ്യം തള്ളണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സെപ്റ്റംബര്‍ 13 നാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ഗള്‍ഫ് നാടുകളിലെ അയ്യായിരത്തോളം പ്രവാസി വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്.
Discussion about this post