മോസ്കോ : ഇന്ത്യ-ചൈന അതിർത്തി സംഘർഷം പുകയുന്നതിനിടെ ചർച്ചയ്ക്ക് മുൻകൈയെടുത്ത് ചൈന.റഷ്യയിൽ വച്ചു നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയ്ക്കിടയിൽ പ്രതിരോധമന്ത്രി തല ചർച്ചയ്ക്കാണ് ചൈന സമയം ആവശ്യപ്പെട്ടിരിക്കുന്നത്.ചൈനയുടെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.കേന്ദ്ര സർക്കാരിൽ നിന്നും അനുകൂല പ്രതികരണം ലഭിച്ചാൽ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ചൈനീസ് പ്രതിരോധമന്ത്രി വാങ് യിയുമായി ചർച്ച നടത്തും.
ഇക്കഴിഞ്ഞ 29ന് രാത്രിയിൽ പാൻഗോങ് നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന പ്രകോപനം സൃഷ്ടിച്ചതോടെ, അതിർത്തിയിൽ സംഘർഷം രൂക്ഷമായിരുന്നു.ചൈനീസ് നുഴഞ്ഞുകയറ്റ ശ്രമം ഫലപ്രദമായി ചെറുക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചു.
Discussion about this post