ഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പാക്കിസ്ഥാന് ലക്ഷ്യം വയ്ക്കുന്നതായി പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ 12 വര്‍ഷത്തിനിടെ അഫ്ഗാനില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ പാക്കിസ്ഥാന് ആക്രമണങ്ങള്‍ നടത്തുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍, മുമ്പ് അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്തിരുന്ന നാല് ഇന്ത്യന്‍ പൗരന്മാരെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ റെസല്യൂഷന്‍ 1267 പ്രകാരം തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ ശ്രമം നടത്തിയിരുന്നതായും എന്നാല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഇത് തള്ളിയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ലോക്സഭയില്‍ അറിയിച്ചു.
‘പിടിച്ചുവച്ചിരുന്ന നിരവധി ഇന്ത്യക്കാരെ അഫ്ഗാന് സര്‍ക്കാരിന്റെ സഹായത്തോടെ മോചിപ്പിക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ എംബസിയ്ക്ക് നേരെയും അതിന്റെ കോണ്‍സുലേറ്റുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടന്നിരുന്നു. 2018 മേയില്‍ അഫ്ഗാനില്‍ വച്ച് തട്ടിക്കൊണ്ടുപോയ ഏഴ് എന്‍ജിനിയര്‍മാരില്‍ അവസാനത്തെയാളെയും അടുത്തിടെ മോചിപ്പിച്ചിരുന്നു. ‘ മുരളീധരന് പറഞ്ഞു.
ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ ഉള്‍പ്പെടെ പാകിസ്ഥാന് ഉത്ഭവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായി അന്താരാഷ്ട്ര സമൂഹവും ആശങ്ക പ്രകടിപ്പിക്കുന്നു. 2019 പുല്‍വാമ ആക്രമണത്തെ ലോകരാജ്യങ്ങള്‍ ശക്തമായി അപലപിച്ചിരുന്നു. യാതൊരു കാരണവശാലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കരുതെന്ന് ലോകരാജ്യങ്ങള്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാനില്‍ അഭയം പ്രാപിച്ച് ഇന്ത്യയ്ക്കെതിരെ തീവ്രവാദം അഴിച്ചുവിടുന്ന നിരവധി ഭീകര സംഘടനകളെയും വ്യക്തികളെയും ഐക്യരാഷട്ര സംഘടനയും യൂറോപ്യന്‍ യൂണിയനും മറ്റു രാജ്യങ്ങളും ആഗോള ഭീകരറായി പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നതിനെതിരെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സും പാകിസ്താനെതിരെ രംഗത്തെത്തിയിരുന്നുവെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
Discussion about this post