മുംബൈ : മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി വർദ്ധിച്ചു. അപകടത്തിൽ പരിക്കേറ്റ പത്തോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
താനെയിൽ തിങ്കളാഴ്ച പുലർച്ചെ 3.45 ഓടെയാണ് നാല് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടം തകർന്നുവീണത്. പുലർച്ചെയായതിനാൽ തന്നെ ഉറങ്ങിക്കിടന്നവരാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. സംഭവമുണ്ടായതിനു പിന്നാലെ ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാരാണ്. ഇരുപതോളം പേരെ നാട്ടുകാർ രക്ഷിച്ചു. പിന്നീട് എൻഡിആർഎഫും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.1984 -ൽ നിർമ്മിച്ച ഈ കെട്ടിടത്തിൽ 21 ഫ്ലാറ്റുകളാണ് ഉണ്ടായിരുന്നത്. കെട്ടിടം തകർന്നു വീണതോടെ പ്രദേശത്തുള്ള മറ്റ് ഫ്ലാറ്റുകളിലെ ആളുകളെ സുരക്ഷയെ മുൻനിർത്തി മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
Discussion about this post