ഷിംല: കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നത് വോട്ടിനു വേണ്ടിയല്ലെന്നും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനമാണ് സര്‍ക്കാരിന്റെ അന്തിമ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും നീളം കൂടിയ ടണലായ അടല്‍ ടണല്‍ രാജ്യത്തിന് സമര്‍പ്പിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലാഹോള്‍, സ്പ്തി തുടങ്ങി രാജ്യത്തെ നിരവധി പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതമനുഭവിക്കാനായി മുന്‍ സര്‍ക്കാര്‍ തള്ളിവിട്ടിരിക്കുകയായിരുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ നിറവേറ്റുകയില്ല എന്നതാണ് ഇതിനുള്ള പ്രധാനകാരണം. എന്നാല്‍ രാജ്യത്തെ എല്ലാ ജനങ്ങളുടെയും എല്ലാ തലത്തിലുമുള്ള വികസനം ലക്ഷ്യമിടുന്ന സര്‍ക്കാരാണ് ഇന്നുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ബി.ജെ.പി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രദേശങ്ങളിലെ വോട്ട് ബാങ്കുകള്‍ ലക്ഷ്യമിട്ടല്ല സര്‍ക്കാര്‍ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ദളിതര്‍, ചൂഷണം അനുഭവിക്കുന്നവര്‍, ദരിദ്രര്‍, വനവാസികള്‍ തുടങ്ങി എല്ലാവരുടെയും ക്ഷേമമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിവിധ തൊഴില്‍ സാദ്ധ്യതകള്‍ ഉള്ളതിനാല്‍ അടല്‍ ടണല്‍ പ്രദേശത്തെ ജനങ്ങളെ ഒന്നിപ്പിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post