മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെയും സഹോദരന് ഷൊവിക്കിന്റെയും കസ്റ്റഡി കാലാവധി നീട്ടി. ഇരുവരും ഒക്ടോബര്‍ 20 വരെ ജയിലില്‍ തുടരും. മുംബൈയിലെ പ്രത്യേക കോടതിയാണ് ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്.
സുശാന്തിന് ലഹരിമരുന്നു ലഭ്യമാക്കാന്‍ ഇടപെട്ടെന്ന കുറ്റത്തിന് സെപ്റ്റംബര്‍ 9നായിരുന്നു റിയ അറസ്റ്റിലായത്. നേരത്തെ, റിയയും ഷൗവിക്കും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിന് ലഭ്യമാക്കിക്കൊടുക്കുകയായിരുന്നുവെന്നും നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറിയിച്ചിരുന്നു.
എന്നാല്‍ ലഹരിമരുന്ന് ഉപയോഗിച്ചതിനേക്കാള്‍ ഗുരുതര കുറ്റമാണ് ഇതിനായി പണം ചെലവഴിക്കുന്നത്. ലഹരിമരുന്ന് സിന്‍ഡിക്കേറ്റിലെ സജീവ അംഗമാണ് റിയ എന്നാണ് എന്‍സിബി വെളിപ്പെടുത്തിയത്.
Discussion about this post