കൊച്ചി : സ്വർണക്കടത്തിന് കമ്മീഷനായി കെ.ടി റമീസ് സ്വപ്നയ്ക്കും സംഘത്തിനും ഏറ്റവുമൊടുവിൽ കൈമാറിയത് 97 ലക്ഷം രൂപ. ഈ തുക ഉന്നതോദ്യോഗസ്ഥർക്ക് വീതം വെച്ചത് സ്വപ്നയാണെന്നും അന്വേഷണ സംഘങ്ങൾക്ക് വിവരം ലഭിച്ചു. പിടിക്കപ്പെടുന്നതിനു തൊട്ടു മുൻപ് കടത്തിയ സ്വർണ്ണത്തിനായിരുന്നു ഇത്രയും തുക കമ്മീഷൻ ഇനത്തിൽ ലഭിച്ചത്.
സന്ദീപ് നായർ, പി.എസ് സരിത് എന്നിവരുമായി പണം തുല്യമായി വീതിച്ചെടുക്കുകയായിരുന്നു സ്വപ്നയുടെ പതിവ്. ഏറ്റവും അവസാനത്തെ സ്വർണക്കടത്തിൽ വൻതുക ഉന്നതർക്ക് വീതമായി പോയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സന്ദീപ് മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ ഇക്കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post