ഡല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.വി.എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. കേസ് വി.എസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്.കേസ് നീട്ടിക്കൊണ്ട് പോയാല്‍ വി.എസിനെതിരെ വിധി പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി താക്കീത് നല്കി.
പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് വിഎസ് പറഞ്ഞിരുന്നെങ്കിലും കേസിന്റെ ഒരു ഘട്ടത്തിലും ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് നല്കാന് വി.എസിന് കഴിഞ്ഞിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.
Discussion about this post