സ്വർണക്കടത്തിന് അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹീം സംഘവുമായി ബന്ധമെന്ന് ദേശീയ അന്വേഷണ ഏജൻസി. കേസിലെ പ്രതികൾക്ക് ദാവൂദ് സംഘവുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് എൻഐഎ ആവശ്യപ്പെട്ടു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്താണ് എൻഐഎയുടെ വാദം.
റമീസ്, ഷറഫുദ്ദീൻ എന്നിവർ താൻസാനിയയിൽ നിന്ന് ആയുധം വാങ്ങാൻ ശ്രമിച്ചു. പ്രതികളുടെ താൻസാനിയൻ ബന്ധം അന്വേഷിക്കണമെന്നും എൻഐഎ ആവശ്യപ്പെട്ടു. ദാവൂദിന്റെ സംഘത്തിലെ ഫിറോസ് ഒയാസിസ് ദക്ഷിണേന്ത്യക്കാരൻ ഇയാൾ പ്രവർത്തിക്കുന്നത് താൻസാനിയ കേന്ദ്രീകരിച്ചാണെന്ന് എൻഐഎ പറയുന്നു. പ്രതികൾ ഒത്തു കൂടിയത് ഒരാളുടെ നിർദ്ദേശത്ത തുടർന്നാണെന്നും എൻഐഎ വ്യക്തമാക്കി.
Discussion about this post