ശ്രീനഗര്‍ : ഇസ്ലാമിക രീതിയില്‍ ജീവിക്കാന്‍ ആഹ്വാനം ചെയ്ത് തെക്കന്‍ കാശ്മീരില്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങി. രാത്രി 8.30ന് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പോസ്റ്ററുകളില്‍ പറയുന്നുണ്ട്. പുല്‍വാമ ജില്ലയിലെ കെല്ലാര്‍ മേഖലയിലാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പേരിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
10 പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും കെല്ലാര്‍ ഔട്ട് പോസ്റ്റിന്റെ പേരിലുള്ള പോസ്റ്ററില്‍ പറയുന്നു. ഫാഷന്‍ വസ്ത്രങ്ങള്‍ ധരിയ്ക്കരുത്. രാഷ്ട്രീയക്കാര്‍ക്കും മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും തന്നിഷ്ടക്കാര്ക്കുമെതിരെ കടുത്ത നടപടിയെടുക്കും. നിരവധി ചെറുപ്പക്കാര്‍ തന്നിഷ്ടവും ദുരാചാരവും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മക്കളുടെ പ്രവൃത്തികള്‍ നിരീക്ഷിക്കണം. അവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കണം എന്നിങ്ങനെയാണ് പ്രധാന നിര്‍ദ്ദേശങ്ങളും നിരീക്ഷണങ്ങളും.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വെച്ച് പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ ഗൗരവ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post