എനിക്ക് ഏറെ ഇഷ്ടവും, ബഹുമാനവും പ്രണവ് മോഹന്ലാലിനോടുണ്ടെന്ന് സംവിധായകന് ജിത്തു ജോസഫ്. അതു മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല. അയാളുടെ കഴിവും വ്യക്തിത്വവും കൊണ്ടാണ്. മനോരമയക്ക് നല്കിയ അഭിമുഖത്തിലാണ് ജിത്തു തന്റെ ആരാധന വെളിപ്പെടുത്തിയത്.
‘സ്വന്തമായി ഒരു ഐഡന്റിറ്റി പ്രണവിനുണ്ട്. കാര്യങ്ങളെക്കുറിച്ചു നല്ല ധാരണയാണ്. ഒരു ജോലി ഏല്‍പ്പിച്ചാല്‍ കഠിനാധ്വാനം ചെയ്തിട്ടായാലും ആത്മാര്‍ഥതയോടെ ചെയ്തു തീര്‍ക്കും. വളരെ സിംപിളാണെന്നതാണു മറ്റൊരു സവിശേഷത. പാപനാസം നിര്‍മിച്ചതു പ്രണവിന്റെ അമ്മാവനായ സുരേഷ് ബാലാജിയാണ്. അന്നു ഞങ്ങളെല്ലാം ഹോട്ടലില്‍ താമസിക്കുമ്പോള്‍ പ്രണവിനും അവിടെ മുറിയെടുത്തിരുന്നു. എന്നാല്‍ മറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ താമസിക്കുന്ന ലോഡ്ജില്‍ തന്നെ താനും തങ്ങിക്കോളാം എന്നു പറഞ്ഞു പ്രണവ് അവര്‍ക്കൊപ്പം താമസിക്കുകയായിരുന്നു. മോഹന്‍ലാലിന്റെ മകനെന്ന നിലയില്‍ പ്രത്യേകിച്ച് ഒരു കാര്യവും പ്രണവ് ആഗ്രഹിക്കുന്നുമില്ല, ആവശ്യപ്പെടാറുമില്ല. അത് അയാളുടെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്.’-ജിത്തു ജോസഫ് പറയുന്നു.
Discussion about this post