തിരുവനന്തപുരം: കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം സിസ്റ്റർ അഭയയെ കിണറ്റിൽ തള്ളിയതാണെന്ന സിബിഐയുടെ കണ്ടെത്തൽ പൂർണമായും ശരിവെച്ച് സിബിഐ പ്രത്യേക കോടതി. അഭയയുടെ മരണം കൊലപാതകമാണെന്ന് വിചാരണ വേളയിൽ തന്നെ മനസിലായതാണെന്നും വിധിന്യായത്തിൽ ജഡ്ജി കെ. സനിൽകുമാർ ചൂണ്ടിക്കാട്ടി.
ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ല. ഇതിന് തെളിവുകളുമില്ല. അഭയ സമർത്ഥയായ വിദ്യാർത്ഥിനിയായിരുന്നു. അഭയയുടെ തലയിൽ കാണപ്പെട്ട മുറിവുകൾ കിണറ്റിനുള്ളിൽ വെച്ചുണ്ടായതല്ല-എന്നിവയാണ് സിബിഐയുടെ മറ്റ് കണ്ടെത്തലുകൾ. ഇതുസംബന്ധിച്ച് പോസ്റ്റ്മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകളിൽ വ്യക്തമായ തെളിവുകളുണ്ട്. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും സാഹചര്യത്തെളിവുകൾ പ്രതികൾക്ക് എതിരായിരുന്നു.
അഭയ കൊല്ലപ്പെട്ട രാത്രിയിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും തമ്മിലുള്ള ബന്ധം അഭയ കാണാനിടയായിരുന്നു. ഇത് പുറത്ത് പറയാതിരിക്കാൻ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ഫാ.കോട്ടൂർ കോടാലി ഉപയോഗിച്ച് 3 തവണ അഭയയുടെ തലയ്ക്കടിച്ചത്. ഇതിന് ശേഷം അഭയയെ കിണറ്റിലിടുകയായിരുന്നു. അഭയയുടെ ശരീരത്തിൽ മുറിവുണ്ടായത് ഈ വീഴ്ചയിലാണ്.
Discussion about this post