ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ന് അനുമതി നല്‍കിയേക്കും. രാവിലെ പതിനൊന്ന് മണിക്ക് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ വാര്‍ത്താ സമ്മേളനം നടത്തും. അനുമതി കിട്ടിയാല്‍ ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിന് വിതരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിന് എന്നിവയ്ക്ക് അനുമതി നല്കാന് വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.കൊവിഷീല്‍ഡ് അഞ്ച് കോടി ഡോസ് നിര്‍മിച്ച്, സംഭരിച്ചെന്ന് സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് അറിയിച്ചു. ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ടു കോടി മുന്നണിപ്പോരാളികള്‍ക്കും വാക്സിന് സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് പറഞ്ഞു.
ഐ.സി.എം.ആറുമായി ചേര്‍ന്ന് ഹൈദരാബാദിലെ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എന്നിരുന്നാലും അടിയന്തര സാഹചര്യം മുന്‍നിര്‍ത്തിയാണ് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ.
അതേസമയം വാക്സിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും വാക്സിന്റെ ഒരു മാനദണ്ഡത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ഹര്ഷവര്ദ്ധനന് വ്യക്തമാക്കി.
Discussion about this post