നമ്മളിൽ പലരും പത്രപരസ്യം കൊടുക്കുന്നവരാണ്. പത്രങ്ങളിൽ വരാറുള്ള വിൽപ്പന പരസ്യങ്ങളും ജോലി സംബന്ധമായ പരസ്യങ്ങളും വിവാഹ പരസ്യങ്ങളും എല്ലാം ശ്രദ്ധിക്കുന്നവരാണ് നാം. എന്നാൽ, ഈ അടുത്ത് കർണാടകയിലെ ഒരു പത്രത്തിൽ വന്ന പരസ്യം ലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഒരു വിവാഹ പരസ്യമാണ് ഇത്തരത്തിൽ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
ഒരു വിവാഹ പരസ്യത്തിൽ എന്താണിത്ര ഞെട്ടാൻ എന്നല്ലേ.. മറ്റൊന്നുമല്ല. തങ്ങളുടെ 30 വർഷം മുൻപ് മരിച്ചു പോയ മകൾക്ക് വേണ്ടി മരിച്ചു പോയ യുവാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിച്ചുകൊണ്ട് ഒരു കുടുംബം നൽകിയ പരസ്യം നൽകിയിരിക്കുകയാണ്. ദക്ഷിണ കന്നട ജില്ലയിലെ പുത്തൂരിൽ നിന്നുള്ള ഒരു കുടുംബമാണ് ഇത്തരത്തിൽ വിചിത്ര പരസ്യം നൽകിയിരിക്കുന്നത്. തങ്ങളുടെ മകൾക്ക് ‘കുലേ മദിമേ’ അഥവ പ്രേത മദുവേ’ എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താൻ അനുയോജ്യരായ വരനെ തേടിയണ് കുടുംബം പരസ്യം നൽകിയത്.
ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടിൽ പ്രചാരത്തിലുള്ള ഒരു ആചാരമാണ് കുലേ മദിമേ. ജീവിച്ചിരിക്കുന്നവരുട ദോഷം തീർക്കാൻ മരിച്ചവരുടെ ത്മാക്കൾ തമ്മിൽ നടത്തുന്ന വിവാഹമാണിത്.
കഴിഞ്ഞ അഞ്ച് വർഷമായി മകൾക്ക് വേണ്ടി വരനെ അന്വേഷിക്കുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. പത്രപരസ്യം കണ്ട് ഇതിനോടകം അൻപതോളം പേർ ചടങ്ങ് നടത്താൻ തയ്യാറാണെന്ന് അറിയിച്ച് കുടുംബത്തെ ബന്ധപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു.
Discussion about this post