റായ്ബറേലി: ആം ആദ്മി പാർട്ടി എം എൽ എ സോമനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ച യുവാവിന് പാരിതോഷികവുമായി കോൺഗ്രസ് എം എൽ എ. കോൺഗ്രസ് എം എൽ എ രാകേഷ് സിംഗാണ് ഹിന്ദു യുവ വാഹിനി നേതാവ് ജിതേന്ദ്ര സിംഗ് യോഗിക്ക് പാരിതോഷികമായി 51,000 രൂപ നൽകിയത്.
പണം നൽകിയതിന് പുറമെ രാകേഷ് സിംഗ്, ജിതേന്ദ്ര സിംഗ് യോഗിയെ ഹാരമിട്ട് ആദരിക്കുകയും ചെയ്തു. ജിതേന്ദ്ര സിംഗിന്റെ പ്രവൃത്തി ധീരവും അഭിമാനകരവുമെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
റായ്ബറേലിയിൽ രാഷ്ട്രീയ പരിപാടിക്കിടെ കഴിഞ്ഞ ദിവസമായിരുന്നു ആം ആദ്മി പാർട്ടി എം എൽ എ സോമനാഥ് ഭാരതിയുടെ ദേഹത്ത് യുവാവ് മഷിയൊഴിച്ചത്. പൊലീസിനെതിരെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ഭാരതി മോശം ഭാഷ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
Discussion about this post