മകളുടെ വിവാഹ നിശ്ചയ മുഹൂർത്തത്തിൽ പുതുക്കാട് സേവാഭാരതിക്ക് 12 സെൻ്റ് ഭൂമി ദാനം ചെയ്ത് അയ്യഞ്ചിറ ഗംഗാധരൻ മകൻ ബാബു സേവനപാതയിൽ നാടിന് വഴികാട്ടിയായി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്തുത്യർഹമായ സേവനം കാഴ്ചവച്ച സേവാഭാരതിയുടെ വിശ്വാസ്യതയ്ക്ക് അംഗീകാരമായി മാറിയ ഈ ഭൂദാനം പുതിയ ഉത്തരവാദിത്തങ്ങളിലേക്കും കർമ്മ മണ്ഡലങ്ങളിലേക്കുമുള്ള സോപാനമായി മാറുകയാണ്.
ദീർഘകാല സംഘപ്രവർത്തകനും,ലഘു ഉദ്യോഗ് ഭാരതിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ശ്രീ എ. ജി. ബാബുവിൻ്റെ അമ്മയുടെ(അയ്യഞ്ചിറ കൗസല്യ ഗംഗാധരൻ) സ്മരണാർത്ഥം തൻ്റെ ഇളയ മകളായ അമൃതപ്രിയയും പ്രതിശ്രുത വരനായ ആദർശും ചേർന്ന് ഭൂമിയുടെ രേഖകൾ സേവാഭാരതിക്ക് കൈമാറി.
ചടങ്ങിൽ കുടുംബ പ്രബോധൻ സംസ്ഥാന സംയോജക് സി കെ ചന്ദ്രൻ, സേവാഭാരതി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഹരിദാസ്, പുതുക്കാട് സേവാഭാരതി പ്രസിഡന്റ് ശിവദാസ് എ കെ, സെക്രട്ടറി മിറാജ് പി ആർ, ട്രഷറർ രവിചന്ദ്രൻ ടി കെ, രാഷ്ട്രീയ സ്വയം സേവക സംഘം പുതുക്കാട് ഖണ്ഡ് വിദ്യാർത്ഥി പ്രമുഖ് വി ആർ അജിത്ത് എന്നിവർ സന്നിഹിതരായി.
Discussion about this post