കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്യാമെന്ന് കോടതി. കസ്റ്റംസ് നല്കിയ അപേക്ഷയിലാണ് അനുമതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയുടേതാണ് ഉത്തരവ്. കേസില്‍ ശിവശങ്കര്‍ നാലാം പ്രതിയാണ്.
സ്വപ്നയുടെയും സരിത്തിന്റെയും മൊഴികള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ശിവശങ്കറിനെയും പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനിച്ചത്. ദുബായില്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.കിരണിനെ കഴിഞ്ഞ ദിവസം ദുബായില്‍ നിന്നു വരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
ഷാര്‍ജയില്‍ വിദ്യാഭ്യാസമേഖലയില്‍ പണം നിക്ഷേപിക്കുന്നതിനു സംസ്ഥാനത്തെ ചില ഉന്നതര്‍ ഡോളര്‍ കടത്തിയെന്നും ഈ പണം ദുബായില്‍ ഏറ്റുവാങ്ങിയത് കിരണ്‍, ലഫീര്‍ മുഹമ്മദ് എന്നിവരാണെന്നുമായിരുന്നു സ്വപ്നയുടെയും സരിത്തിന്റെയും മൊഴി.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, യുഎഇ കോണ്‍സുലേറ്റിലെ ധനകാര്യ വിഭാഗം മുന്‍ മേധാവി ഈജിപ്ത് പൗരന് ഖാലിദ് അലി ഷൗക്രി എന്നിവരാണ് ഡോളര്‍ കടത്തു കേസിലെ മറ്റു പ്രതികള്‍.
Discussion about this post