മാവേലിക്കര ; പ്രണയിച്ച് വിവാഹം കഴിച്ച നവദമ്പതികള്‍ക്ക് നേരെ യുവതിയുടെ വീട്ടുകാരുടെ അക്രമം. നവദമ്പതികള്‍ ബൈക്കില്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിച്ചശേഷം പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. മാവേലിക്കര പുല്ലംപ്ലാവ് റെയില്‍വേ മേല്‍പാലത്തിനു സമീപം ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്.
പുന്നമ്മൂട് പോനകം കാവുളളതില്‍ തെക്കേതില്‍ സന്തോഷും പോനകം കൊട്ടയ്ക്കാത്തേത്ത് സ്നേഹയുമാണ് ആക്രമിക്കപ്പെട്ടത്. തലയ്ക്കു പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സതേടി. കഴിഞ്ഞ 13നാണ് ഇരുവരും ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്. സ്നേഹയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം.
ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍; ഇന്നു മുതല്‍ മുഴുവന്‍ അധ്യാപകരും സ്കൂളിലെത്തണം: ഉത്തരവ്
ഇന്നലെ രാവിലെ ക്ഷേത്ര ദര്‍ശനത്തിനു ശേഷം ബൈക്കില്‍ വീട്ടിലേക്കു പോകുകയായിരുന്ന ഇരുവരെയും സ്നേഹയുടെ പിതാവ് ബാബുവും സഹോദരന് ജിനുവും ചില ബന്ധുക്കളും ചേര്‍ന്നു തടഞ്ഞുനിര്‍ത്തുകയായിരുന്നു. തന്നെ ബൈക്കില്‍ നിന്നു തള്ളി വീഴ്ത്തി ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച ശേഷം സ്നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയായിരുന്നെന്നു സന്തോഷ് പൊലീസിനു മൊഴി നല്കി.
കൊച്ചിയിലെ ഹോംസ്റ്റേയില്‍ വിദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന യുവാവിനെ മകള്‍ വിവാഹം കഴിച്ചതിലുള്ള വിരോധമാണു ആക്രമണത്തിനു പിന്നിലെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. പരാതിയെ തുടര്‍ന്നു പൊലീസ് യുവതിയെ ബന്ധുവീട്ടില്‍ നിന്നു കണ്ടെത്തി ഭര്‍ത്താവിനൊപ്പം അയച്ചു.
യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാബു, ജിനു എന്നിവര്‍ക്കും സ്നേഹയുടെ അമ്മ സുമയ്ക്കും രണ്ടു ബന്ധുക്കള്‍ക്കും എതിരെ കേസ് എടുത്തതായി സിഐ ബി.വിനോദ് കുമാര്‍ പറഞ്ഞു.
Discussion about this post