ദില്ലി : മാസപ്പടി വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിൽ പിണറായി വിജയന് അടുത്ത കുരുക്ക്. 2017 ൽ തന്നെ കുറ്റ വിമുക്തനായി പ്രഖ്യാപിച്ച ഹൈക്കോടതി വിധിക്കെതിരായ അന്തിമ വാദം സുപ്രീം കോടതിയിൽ ഇന്ന് തുടങ്ങും . ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹൈക്കോടതി വിധിയിൽ പിണറായിക്കെതിരെയാണ് തീരുമാനം ഉണ്ടാകുന്നതെങ്കിൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് വലിയ ദോഷം തന്നെ ചെയ്യും’
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയാണ് പരിഗണിക്കുന്നത്.










