രാജ്യത്തെ അമ്പത് വര്‍ഷം പഴക്കമുള്ള ആയിരത്തോളം അണക്കെട്ടുകള്‍ അപകടാവസ്ഥയിലാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ പഠനറിപ്പോര്‍ട്ട്. ലോകത്തിലെ 1930 മുതല്‍ 1970 വരെ പണിത 58,700 വലിയ ഡാമുകളും ബലക്ഷയം സംഭവിച്ചവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണഗതിയില്‍ നിര്‍മിച്ച് അമ്പത് വര്‍ഷമാകുമ്പോഴേക്ക് ഡാമുകള്‍ക്ക് ചെറിയ ബലക്ഷയം സംഭവിക്കും.
എന്നാല്‍ ഇത്തരത്തില്‍ കേടുപാടുകളുളള ഡാമുകളില്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ അധികൃതര്‍ മെനക്കെടുന്നില്ല. രൂപകല്‍പന ചെയ്തത് അമ്പത് വര്‍ഷത്തേക്കെങ്കില്‍ അപകടാവസ്ഥയിലെത്തിയ ഈ ഡാമുകള്‍ പുനുദ്ധരിക്കരാതെ പിന്നെയും നീണ്ട വര്‍ഷങ്ങളാണ് നില്‍ക്കുന്നത്. കാലപ്പഴക്കമുളള ഡാമുകളെയാണ് പഠനത്തിനായി യുഎന്‍ തിരഞ്ഞെടുത്തത്.
ഫ്രാന്‍സ്, ഇന്ത്യ, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളിലാണ് അപകട സാദ്ധ്യത കൂടുതലുള്ള ഡാമുകള്‍ ഉള്ളത് . ഇന്ത്യയില്‍ മാത്രം അമ്പത് വര്‍ഷത്തിലേറെ പഴക്കമുളള 1,115 അണക്കെട്ടുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ രാജ്യത്തെ 3.5 മില്യണ്‍ ജനങ്ങളാണ് അപകടത്തിലാകുന്നത്.
Discussion about this post