ഡല്‍ഹി: സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രഖ്യാപനം തങ്ങളെ ഞെട്ടിച്ചുവെന്നും മുന്‍ ധാരണ പ്രകാരം വാഗ്ദാനം ചെയ്ത സീറ്റുകള്‍ ലഭിച്ചില്ലെന്നും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന് പറഞ്ഞു.മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുമായി തങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ചിരാഗ് അവകാശപ്പെട്ടെങ്കിലും മാഞ്ചിയുടെ പാര്‍ട്ടിക്ക് 20 സീറ്റ് നല്‍കാനുള്ള തീരുമാനമാണ് പാസ്വാനെ ചൊടിപ്പിച്ചിട്ടുള്ളത്.
ഇന്നലെ എന്‍ഡിഎയിലെ സീറ്റു വിഭജനം പൂര്‍ത്തിയായിരുന്നു. 243 സീറ്റുകളില്‍ 160 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. നാല്പത് സീറ്റുകളില്‍ എല്‍ ജെ പിയും 23 സീറ്റുകളില്‍ രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടിയും 20 സീറ്റുകളില്‍ ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും മത്സരിക്കാനാണ് ധാരണ. ജിതന്റാം മാഞ്ചിക്കൊപ്പം ജെഡിയു വിട്ടു വന്ന ചില എം എല്‍ എ മാര്‍ക്കും ബിജെപി ചിഹ്നത്തില്‍ മത്സരിക്കാനുള്ള അവസരം നല്‍കും.
Discussion about this post