ശാസ്ത്ര ലോകത്തിന് തന്നെ ഉത്തരം കിട്ടാത്ത ചോദ്യമാണ് അന്യഗ്രഹ ജീവികൾ അഥവാ ഏലിയൻസ് ഉണ്ടോ എന്നത്. ചെറിയ കൊമ്പുകളും ഉണ്ട കണ്ണുകളും ഉള്ള ഏലിയനുകൾ ഹോളിവുഡ് സിനിമകളിലൂടെ നമുക്ക് പരിചിതമാണ്. ഹോളിവുഡ് സിനിമകളിലെ ഏലിയനുകൾ അതിലെ കഥാപാത്രങ്ങൾക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതോന്നുമല്ല. അവതാർ ഉൾപ്പെടെയുള്ള സിനിമകൾ ആളുകളിൽ ഉണ്ടാക്കിയെടുത്ത ഒരു തരംഗം നമുക്ക് അറിയാവുന്ന കാര്യമാണ്. ഭൂമിയിൽ ജീവിക്കുന്ന എതൊരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ വിഷയം ഒരു ക്യൂരിയോസിറ്റി ഉണ്ടാകുന്ന കാര്യമാണ്. ഭൂമിക്ക് പുറത്ത് നമ്മളെ പോലെ സമാനതയുള്ള ആളുക്കൾ ഉണ്ടോ ? അവർ എങ്ങനെയായിരിക്കും കണാൻ ഇവ ഭൂമിയിൽ എത്തിയാൽ എന്ത് സംഭവിക്കും എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് നിലവിൽ ഉള്ളത് .
ഐഎസ്ആർഒ ശാസ്ത്രജ്ഞരും നാസാ ശാസ്ത്രജ്ഞരും ഏലിയൻസ് ഉണ്ടോ എന്നുള്ള കാര്യം തള്ളി കളയുന്നില്ല. ഏലിയൻസ് ചിലപ്പോൾ ഉണ്ടായിരിക്കും. പക്ഷേ ഇവരുമായി എങ്ങനെ ബന്ധപ്പെടും എന്നത് ചോദ്യ ചിച്‌നമായി ഇപ്പോഴും നിലനിൽക്കുന്ന കാര്യമാണ്.
എന്നാൽ ഇതിനെ കുറിച്ച് ആലോചിച്ച് തല പുകയ്‌ക്കേണ്ട. ജേണൽ ഓഫ് ബ്രിട്ടിഷ് ഇന്റർ പ്ലാനറ്ററി സൊസൈറ്റി എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലെ പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇത് പ്രകാരം അന്യഗ്രഹജീവികളുണ്ടെങ്കിൽ പോലും അവർക്ക് ഭൂമിയിലേക്ക് വന്നു സന്ദർശനം നടത്താനൊക്കില്ലെന്നാണ് പറയുന്നത്. ഭൂമിയേക്കാളും വലുപ്പവും ഭാരവുമുള്ള സൂപ്പർ എർത്ത് ഗ്രഹങ്ങളെയാണ് ഗവേഷകർ ഉദാഹരണമാക്കിയെടുത്തത്. ഈ ഗ്രഹങ്ങളിൽ വലുപ്പവും ഭാരവും കൂടുതലാണെന്നതുപോലെ തന്നെ ഇവയുടെ ഗുരുത്വബലവും കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. അതിനാൽ തന്നെ ആ ഗുരുത്വബലം കടന്നു മുന്നോട്ടുപോകാൻ തക്കവണ്ണം കരുത്തുള്ള വാഹനങ്ങൾ ഇവർക്ക് സാങ്കേതികപരമായി നിർമിക്കാൻ പ്രയാസമാണ്.
എന്നാൽ നാസയുടെ ലബോറട്ടറിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ അന്യഗ്രഹ ജീവിക്കൾക്കായി ഒരു സന്ദേശം പ്രപഞ്ചത്തിലേക്ക് വിടാൻ ആലോചിക്കുന്നുണ്ട്. എന്നാൽ ഇത് വിടാനുള്ള സാങ്കതിക വിദ്യ ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.മനുഷ്യർ നേരത്തെ തന്നെ ഭൂമിക്കു പുറത്തേക്ക് അന്യഗ്രഹജീവികൾക്കായുള്ള ഇത്തരം സിഗന്‌ലുകൾ വിട്ടിട്ടുണ്ട്. ഇത് വരും കാലങ്ങളിൽ പ്രാവർത്തികമാകും എന്നാണ് പറയുന്നത്.
1974ലാണ് ആദ്യമായി സന്ദേശം അയച്ചത്. അരിസിബോ സന്ദേശം എന്നറിയപ്പെടുന്ന അറിയിപ്പായിരുന്നു അത്. ഇതിൽ ബൈനറി കോഡുകളിൽ എഴുതിയ സൗരയൂഥത്തിന്റെ ഒരു മാപ്പ് സന്ദേശവും ഉണ്ടായിരുന്നു. ഇത്തരം സന്ദേശങ്ങൾ ചിലപ്പോൾ ഏലിയൻസിനെ ഭൂമിയിലേക്ക് എത്തിച്ചേക്കാം. ഇങ്ങനെ വന്നാൽ
അതു ഭൂമിക്കും മനുഷ്യർക്കും ഗുണപരമായ കാര്യമാകും. വിവിധ ലോകങ്ങൾ തമ്മിലുള്ള സൗഹൃദവും രൂപപ്പെട്ടേക്കാം. ചിലപ്പോൾ ഇത് നമുക്ക് പ്രതികൂലമായി വരാനും സാദ്ധ്യതയുണ്ട്. അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് ഉൾപ്പെടെയുള്ളവർ അന്യഗ്രഹജീവികളെ ബന്ധപ്പെടാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമത്തെ എതിർത്തിരുന്നു . വരും കാലങ്ങളിൽ ഇതിനുള്ള കൃത്യമായ ഉത്തരം കിട്ടുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.
Discussion about this post