ന്യൂഡൽഹി; ഘർവാപ്‌സിയിലൂടെ സനാതന ധർമ്മത്തിലേക്ക് മടങ്ങി കുടുംബങ്ങൾ. ചത്തീസ്ഗഢിലെ ബൽറാംപൂർ ജില്ലയിലെ ചന്ദോയിലെ കാന്താരി ഗ്രാമത്തിലെ നൂറുകണക്കിന് ആളുകളാണ് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയത്.
ക്രിസ്തു,മുസ്ലീം മതവിശ്വാസികളാണ് തിരികെ ഹിന്ദുമതത്തിലേക്ക് എത്തിയത്. വർഷങ്ങൾക്ക് മുൻപാണ് ഇവരുടെയെല്ലാം പൂർവ്വികർ മറ്റ് മതങ്ങൾ സ്വീകരിച്ചത്. എന്നാൽ പ്രദേശത്ത് കഴിഞ്ഞ ദിവസം നടന്ന മഹായജ്ഞത്തിൽ പങ്കെടുത്ത ഇവർക്ക് മനംമാറ്റം ഉണ്ടാവുകയും ഹിന്ദുമതത്തിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിക്കുകയുമായിരുന്നു.
ശ്രീരാമഭഗവാന്റെ ജീവിതകഥപറയുന്ന യാഗവും യജ്ഞവുമായിരുന്നു ആചാര്യ സദാനന്ദ് ജി മഹാരാജിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒമ്പത് ദിവസമായി നടന്ന് കൊണ്ടിരുന്നത്. ഇതിൽ ആകൃഷ്ടരായാണ് ഭൂരിഭാഗം പേരും ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയത്.
Discussion about this post