ലക്‌നൗ; ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഇൻഡി മുന്നണിയുടെ റാലിയിൽ പ്രസംഗം പോലും നടത്താനാവാതെ മടങ്ങി രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും. തിരഞ്ഞെടുപ്പ് റാലിയിലേക്ക് ആളുകൾ ഇരച്ചെത്തിയതാണ് കാരണമായി പറയുന്നത്. പ്രയാഗ് രാജിലെ ഫുൽപൂർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട പടിലയിലായിരുന്നു സംഭവം.
ബാരിക്കേഡുകൾ തകർത്ത് ജനം എത്തിയതോടെ ഇരുനേതാക്കളും ആൾക്കൂട്ടത്തോടെ ശാന്തരാകാൻ ആവശ്യപ്പെട്ടു. സുരക്ഷ ഭീഷണിയുയർന്നതോടെയാണ് ഇരുവരും ചർച്ചചെയ്ത് പ്രസംഗിക്കും മുമ്പ് വേദി വിട്ടത്. ശേഷം അലഹബാദ് മണ്ഡലത്തിലെ മുൻഗരിയിലെ പൊതുപരിപാടിക്ക് ഇരുവരും എത്തിയപ്പോഴും സമാന സ്ഥിതിയുണ്ടായി.
Discussion about this post