ലക്നൗ: അയോധ്യ രാമ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കുടുംബത്തോടും രാഷ്ട്രപതി ഭവനിലെ മുൻ ജീവനക്കാരോടും അവരുടെ കുടുംബത്തോടും കൂടിയാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്. ശനിയാഴ്ച അയോധ്യയിലെ എത്തിയ അദ്ദേഹം സരയൂ ആരതിയും നടത്തി.
ഭക്തര്‍ക്ക് അയോധ്യ ക്ഷേത്ര ദര്‍ശനം സുഗമമാക്കുന്ന വന്ദേ ഭാരത് ആരംഭിക്കുന്നതിൽ ഇന്ത്യന്‍ റയില്‍വേയുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
‘ഇന്ന് ഞാൻ അയോധ്യ രാമ ക്ഷേത്ര ദര്‍ശനത്തിനായി വന്ദേ ഭാരത് എക്‌സ്പ്രസിൽ അയോധ്യധാമിലേക്ക് പോകുന്നു. രാംലല്ലയെ ദര്‍ശിക്കാൻ ആഗ്രഹിക്കുന്നവരുടെ യാത്ര എളുപ്പവും സൗകര്യപ്രദവുമാക്കുന്ന ഈ വന്ദേ ഭാരത് സർവീസ് ആരംഭിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ മുൻകൈ പ്രശംസനീയമാണ്’- രാംനാഥ് കോവിന്ദ് എക്സിൽ കുറിച്ചു.
അയോധ്യയിലെ സരയൂ ആരതിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. കുടുംബത്തോടും രാഷ്ട്രപതി ഭവനിലെ മുൻ ജീവനക്കാരോടും അവരുടെ കുടുംബത്തോടും കൂടി രാം ലല്ലയുടെ ദർശനം നടത്തി. 500 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിൽ എത്തിയതായി ആണ് തോന്നുന്നത്. ഇവിടെ കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞാൽ അത് നമ്മുടെ ഭാഗ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post