ന്യൂഡല്‍ഹി: റിപബ്ലിക്ക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലി കലാപത്തിൽ പങ്കുള്ള രണ്ട് അക്രമകാരികൾ കൂടി അറസ്റ്റിലായി. മൊഹീന്ദര്‍ സിങ് (45), മന്ദീപ് സിങ് (23) എന്നിവരാണ് അറസ്റ്റിലായത്. ജമ്മു കശ്മീര്‍ കിസാൻ സഭയുടെ നേതാവാണെന്നാണ് മൊഹീന്ദര്‍ സിങ് അവകാശപ്പെടുന്നത്. എന്നാൽ ഇങ്ങനെയൊന്ന് ആർക്കും അറിയില്ല . ജമ്മുവിലെ ഗോള്‍ ഗുജ്റാള്‍ സ്വദേശിയാണ് മന്ദീപ് സിങ്. ഡല്‍ഹി പോലിസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കർഷക സമരത്തിൽ പാകിസ്ഥാനുമായി കൈകോർത്ത് കോൺഗ്രസ്, ചിത്രങ്ങള്‍ പുറത്ത്
ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തിനുശേഷം ഇവര്‍ ഒളിവിലായിരുന്നു. ചെങ്കോട്ടയുടെ മകുടത്തിൽ കയറി വാൾ ചുഴറ്റുകയും പല വിലപ്പെട്ട പൗരാണിക വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തവർ ആണ് ഇവർ. തിങ്കളാഴ്ച രാത്രി ഇരുവരെയും ഡല്‍ഹി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലേക്ക് മാറ്റുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
പാകിസ്ഥാനിൽ നാല് വനിതാ സാമൂഹ്യപ്രവർത്തകരെ ഭീകരർ വധിച്ചു
ജമ്മു കശ്മീര്‍ പോലിസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയതെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു. ചെങ്കോട്ട സംഘര്‍ഷക്കേസിലെ സജീവ പങ്കാളികളും പ്രധാന ഗൂഢാലോചനക്കാരുമാണെന്ന് ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് അഡീഷനല്‍ പിആര്‍ഒ അനില്‍ മിത്തല്‍ പറഞ്ഞു. ചെങ്കോട്ട സംഘര്‍ഷത്തില്‍ പങ്കെടുത്ത 220 ഓളം പേരുടെ ചിത്രങ്ങള്‍ നേരത്തെ ഡല്‍ഹി പോലിസ് പുറത്തുവിട്ടിരുന്നു.
Discussion about this post