കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി ഭരണം പിടിക്കാൻ ബിജെപി. ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനുള്ള ബിജെപിയുടെ നിർണ്ണായക യോഗം ഇന്ന് ചേരും. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.
മമത ബാനർജ്ജിക്കെതിരെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി രംഗത്തിറങ്ങാനുള്ള സാദ്ധ്യതകൾ സജീവമാണ്. ഗാംഗുലിയെ ബിജെപി സ്വാഗതം ചെയ്തിട്ടുണ്ട്. ഗാംഗുലിയുടെ നിർണ്ണായക തീരുമാനം ഇന്നുണ്ടായേക്കും.
പശ്ചിമ ബംഗാളിൽ നിലവിൽ ശക്തമായ നേതൃനിരയുള്ള ബിജെപി തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. കൊൽക്കത്തയുടെ രാജകുമാരൻ എന്നറിയപ്പെടുന്ന മുൻ നായകൻ സൗരവ് ഗാംഗുലി പോരാട്ടത്തിനിറങ്ങിയാൽ ബംഗാളിൽ അത് തൃണമൂലിന്റെ അടിത്തറ ഇളക്കുമെന്ന കാര്യം വ്യക്തമാണ്. എന്നാൽ ഹൃദ്രോഗത്തിന് ചികിത്സയിൽ കഴിയുന്ന സൗരവ് ഗാംഗുലിയുടെ തീരുമാനം നിർണ്ണായകമാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാൽപ്പത് ശതമാനം വോട്ട് നേടി ബിജെപി ബംഗാളിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്, തതാഗത് റോയി, സുവേന്ദു അധികാരി, സ്വപൻ ദാസ്ഗുപ്ത ലോക്കറ്റ് ചാറ്റർജി തുടങ്ങിയ പ്രബലമമായ നേതൃനിരയാണ് ബംഗാളിൽ ഇക്കുറി ബിജെപിക്ക് ഉള്ളത്.
Discussion about this post