പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാര്യമാരെ മത്സരിപ്പിക്കാനുള്ള സിപിഎം നേതാക്കളുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി പാർട്ടി അംഗങ്ങൾ. ഭാര്യയെ മത്സരിപ്പിക്കാനുള്ള മന്ത്രി എ കെ ബാലന്റെ തീരുമാനത്തിനെതിരെ പാലക്കാട് ജില്ലയില്‍ പോസ്റ്റർ പ്രതിഷേധം വ്യാപകം.
പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കരുത് എന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. അധികാരമില്ലെങ്കില്‍ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേല്പിക്കല് അംഗീകരിക്കാനാവില്ലെന്നും പോസ്റ്ററിൽ പറയുന്നു. സിപിഎം ജില്ലാ കമിറ്റി ഓഫീസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും എ കെ ബാലന്റെ വീടിന് സമീപവും പോസ്റ്റർ പതിച്ചിട്ടുണ്ട്. സേവ് കമ്മ്യൂണിസം എന്ന ബാനറിലാണ് പോസ്റ്ററുകൾ.
തരൂരില്‍ ബാലന്റെ ഭാര്യ ഡോക്ടര്‍ ജമീല സ്ഥാനാര്‍ഥിയാവുന്നതിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധം വ്യാപകമായിരുന്നു. ഞായാറാഴ്ച ഉച്ചയ്ക്ക് ജില്ലാ സെക്രട്ടറിയേറ്റ് ചേരാനിരിക്കെ ഉണ്ടായിരിക്കുന്ന പോസ്റ്റർ പ്രതിഷേധം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുകയാണ്.
Discussion about this post