മുംബൈ: 2021 ഐപിഎൽ മത്സരക്രമം പുറത്ത്. ഏപ്രിൽ 9നാണ് ഇത്തവണത്തെ സീസൺ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ പോരാട്ടം.
ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. പ്ലേ ഓഫ് മത്സരങ്ങളും മെയ് 30ന് നടക്കുന്ന ഫൈനൽ മത്സരവും ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാകും നടക്കുക. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതി നേടിയ സ്റ്റേഡിയത്തിലായിരുന്നു ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പിങ്ക് ടെസ്റ്റ് വിജയവും പരമ്പര നേട്ടവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനവും.
56 ലീഗ് മത്സരങ്ങളും മൂന്ന് പ്ലേ ഓഫ് മത്സരങ്ങളും ഫൈനലുമാണ് ഇത്തവണ ടൂർണമെന്റിൽ ഉണ്ടാകുക. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷത്തെ ടൂർണമ്നെറ്റ് യു എ ഇയിൽ ആണ് നടത്തിയത്. ഇതും വൻ വിജയമായിരുന്നു.
Discussion about this post